NEWSROOM

പെരുന്നാൾ ആഘോഷത്തിനായി ഗൂഡല്ലൂരിലെത്തിയ സംഘത്തിന് നേരെ കടന്നൽ ആക്രമണം; ഒരാൾ മരിച്ചു

വടകര പുതിയോട്ടിൽ സാബിറാണ് ആണ് കടന്നൽ കുത്തേറ്റ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്


നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്ര സംഘത്തിന് നേരെ കടന്നൽ ആക്രമണം. ആക്രമണത്തിൽ ഒരാൾ മരിച്ചു. വടകര പുതിയോട്ടിൽ സാബിറാണ് ആണ് കടന്നൽ കുത്തേറ്റ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് യുവാക്കൾ ഗൂഡല്ലൂരിൽ എത്തിയത്.

കുറ്റ്യാടി സ്വദേശികളായ വിനോദയാത്രാ സംഘത്തിന് നേരെയാണ് കടന്നൽ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലേക്കും, മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

SCROLL FOR NEXT