NEWSROOM

കണ്ണൂരില്‍ സിനിമാ തിയേറ്ററിലെ വാട്ടർ ടാങ്ക് തകർന്നു വീണ് അപകടം; നാല് പേർക്ക് പരുക്ക്

സിനിമ പ്രദർശനത്തിനിടെ തിയേറ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ നിർമിച്ച കുറ്റൻ വാട്ടർ ടാങ്ക് തകരുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ സിനിമാ തിയേറ്ററിലെ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നു വീണ് നാല് പേർക്ക് പരുക്ക്. മട്ടന്നൂരിലെ സഹിനാ സിനിമാസിലാണ് സംഭവം.  ശനിയാഴ്ച വൈകിട്ട് 6.10ഓടെ സിനിമ പ്രദർശനം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു അപകടം.

സിനിമ പ്രദർശനത്തിനിടെ തിയേറ്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ നിർമിച്ച കുറ്റൻ വാട്ടർ ടാങ്ക് തകരുകയായിരുന്നു. വെള്ളം കുത്തിയൊഴുകിയതോടെ വാട്ടർ ടാങ്കിൻ്റെ സ്ലാബുൾപ്പെടെ തിയേറ്ററിനുള്ളിലേക്ക് വീണു. തിയേറ്ററിന്‍റെ സീലിങ് തകർന്നു സിനിമ കാണുന്നവരുടെ ദേഹത്ത് വീണു. വൻ ശബ്ദത്തോടെ വെള്ളം ഒഴുകിവരുന്നത് കണ്ട് സിനിമ കാണുകയായിരുന്നവർ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിയേറ്ററിനുള്ളിൽ പിൻഭാഗത്താണ് വാട്ടർ ടാങ്കും സീലിങ് അടർന്നു വീണത്. സീറ്റിൽ ഇരിക്കുകയായിരുന്നയാളുടെ ദേഹത്താണ് സ്ലാബ് വീണത്. 

Also Read: സുരേഷ് ഗോപിയുടെ വഖഫ് പരാമർശം; അജ്ഞത കൊണ്ടെന്ന് സാദിഖലി തങ്ങള്‍, പൊലീസിൽ പരാതി നൽകി കോൺഗ്രസ്‌

പരുക്കേറ്റവരെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. പരുക്കേറ്റ കുന്നോത്ത് സ്വദേശി വിജിലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനിമയുടെ ഇൻ്റർവെൽ കഴിഞ്ഞു സിനിമ തുടങ്ങി പത്ത് മിനുട്ടിന് ശേഷമാണ് അപകടമുണ്ടായത്. തിയേറ്ററിനുള്ളിൽ മുഴുവനും വെള്ളം നിറഞ്ഞതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

SCROLL FOR NEXT