NEWSROOM

വയനാട് ഉപതെരഞ്ഞെടുപ്പ്: ഖുശ്ബുവിനെ സ്ഥാനാര്‍ഥിയായി പരിഗണിച്ച് ബിജെപി കേന്ദ്ര നേതൃത്വം

വയനാട് നിയോജക മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി

Author : ന്യൂസ് ഡെസ്ക്

വയനാട് ഉപതെരഞ്ഞെടുപ്പില്‍ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബുവിനെ സ്ഥാനാർഥിയായി പരിഗണിച്ച് ബിജെപി കേന്ദ്ര നേതൃത്വം. എന്നാല്‍ സ്ഥാനാർഥിയാകുന്നതിന് ഖുശ്ബു സമ്മതം മൂളിയില്ലെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥാനാർഥിത്വം സ്വീകരിക്കാനായി ബിജെപി സമ്മർദം ചെലുത്തുന്നുണ്ട്. 

വയനാട് നിയോജക മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർഥി. ഇടതുമുന്നണിക്കായി സിപിഐ നേതാവ് സത്യന്‍ മൊകേരിയാണ് മത്സരരംഗത്തുള്ളത്. 

SCROLL FOR NEXT