വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടെ ഡിഎൻഎ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞു. മുണ്ടക്കൈ സ്വദേശിയായ ഫാത്തിമ, ചൂരൽമല സ്വദേശികളായ പാത്തുമ്മ , നുസ്റത്ത് ബാഷ എന്നിവരെയാണ് ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.
രണ്ട് ശരീര അവശിഷ്ടങ്ങളും, ഒരു മൃതദേഹവും ഡിഎന്‍എ പരിശോധയ്ക്ക് വിധേയമാക്കിയതിലൂടെയാണ് ഇവരെ തിരിച്ചറിഞ്ഞത്. നിലമ്പൂര്‍-പോത്തുകല്ല് മേഖലയില്‍ നിന്നും കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളുടെ പരിശോധനയില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.
47 പേരെയായിരുന്നു ദുരന്തത്തില്‍ കണ്ടെത്താനുണ്ടായിരുന്നത്. മൂന്ന് പേരുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ, ഇനി കണ്ടത്തേണ്ടവരുടെ എണ്ണം 44 ആയി.