NEWSROOM

വയനാട് ഡിസിസി ട്രഷററും മകനും വിഷം അകത്തു ചെന്ന നിലയില്‍; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്


വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും ഇളയ മകനും ഗുരുതരാവസ്ഥയിൽ. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ​ദിവസം രണ്ടുപേരെയും വിഷം അകത്തു ചെന്ന് നിലയിൽ വീടിനകത്ത് കണ്ടെത്തിയിരുന്നു.

രാത്രി ഒൻപത് മണിയോടെയാണ് ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ആദ്യം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില​ഗുരുതുമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇരുവരുടെയും ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് സൂചന. നിരവധി വർഷം സുൽത്താൻ ബത്തേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന എൻ.എം. വിജയൻ ജില്ലയിലെ കോൺഗ്രസ് നേതാക്കൻമാരിൽ പ്രമുഖനാണ്.

SCROLL FOR NEXT