NEWSROOM

വയനാട് ദുരന്തം: ആദ്യഘട്ട പുനരധിവാസത്തിനുള്ള അന്തിമപ്പട്ടിക ഇന്ന്

എൽസ്റ്റോൺ, ഹാരിസൺ എസ്റ്റേറ്റുകളിലെ ആദ്യഘട്ട പുനരധിവാസത്തിനുള്ള ദുരന്ത ബാധിതരുടെ പട്ടികയാണിത്

Author : ന്യൂസ് ഡെസ്ക്

വയനാട് മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉപഭോക്തൃ അന്തിമപ്പട്ടിക ഇന്ന് വന്നേക്കും. ആദ്യ ഘട്ട പുനരധിവാസത്തിനുള്ള ദുരന്ത ബാധിതരുടെ പട്ടികയാണ് വരിക. എൽസ്റ്റോൺ, ഹാരിസൺ എസ്റ്റേറ്റുകളിലെ ആദ്യഘട്ട പുനരധിവാസത്തിനുള്ള ദുരന്ത ബാധിതരുടെ പട്ടികയാണിത്.

നേരത്തെ പുറത്തിറക്കിയ കരട് പട്ടികയിലെ അപാകതകൾ പരിഹരിച്ചാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. രണ്ടാം ഘട്ട പുനരധിവാസത്തിനുള്ള പട്ടികയും തുടർന്നുണ്ടാകും. നേരത്തെ 388 കുടുംബങ്ങളെ ഉൾപ്പെടുത്തി കരട് പട്ടിക പുറത്തിറക്കിയിരുന്നു. വ്യാപക വിമർശനം ഉയർന്നിരുന്ന പട്ടിക പ്രശ്നങ്ങൾ പരിഹരിച്ചാണ് പുതുക്കിയിട്ടുള്ളത്. ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ അടക്കം രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തും.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 32 പേരുടെ പട്ടികയാണ് പുറത്തു വിട്ടത്. മുണ്ടക്കൈ നിന്നും കാണാതായത് 13 പേരെയാണ്. ചൂരല്‍മലയില്‍ നിന്ന് 14 പേരെയും മേപ്പാടിയില്‍ നിന്ന് രണ്ട് പേരെയുമാണ് കാണാതായത്. ബീഹാര്‍, ഒഡീഷ സ്വദേശികളായി മൂന്ന് പേരും കാണാതായവരില്‍ ഉള്‍പ്പെടുന്നു.

SCROLL FOR NEXT