NEWSROOM

വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തബാധിത പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളി എസ് സി- എസ് ടി വികസന കോർപറേഷൻ

ദുരന്തത്തിനിരയായവരുടെ വായ്പകള്‍ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ പട്ടികജാതി പട്ടിക വർഗ വികസന മന്ത്രി ഒ.ആർ കേളു നിർദ്ദേശം നൽകിയിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ദുരന്തബാധിത പ്രദേശത്തെ വായ്പകൾ എഴുതിത്തള്ളി എസ്‌ സി, എസ്‌ ടി വികസന കോർപറേഷൻ. വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗത്തിന്‍റേതാണ് തീരുമാനം. ദുരന്തത്തിനിരയായവരുടെ വായ്പകള്‍ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ പട്ടികജാതി പട്ടിക വർഗ വികസന മന്ത്രി ഒ.ആർ കേളു നിർദ്ദേശം നൽകിയിരുന്നു.


മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ വായ്പകള്‍ കേരള ബാങ്കും എഴുതിത്തള്ളിയിരുന്നു. ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിക്കുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബത്തിനും വീടും സ്ഥലവും നഷ്ടമായവർക്കുമായിരിക്കും സഹായം ലഭിക്കുക. കേരള ബാങ്ക് 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

SCROLL FOR NEXT