NEWSROOM

വയനാട് ഉരുൾപൊട്ടൽ: തമിഴ്നാട് സർക്കാരിൻ്റെ സംഭാവന മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി മന്ത്രി ഇ.വി. വേലു

അഞ്ച് കോടി രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി പ്രഖ്യാപിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള തമിഴ്നാടിൻ്റെ സംഭാവന മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൈമാറി. അഞ്ച് കോടി രൂപയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി പ്രഖ്യാപിച്ചിരുന്നത്. തമിഴ്നാട് പൊതുമരാമത്ത്-തുറമുഖം മന്ത്രി ഇ.വി. വേലു സെക്രട്ടറിയേറ്റിലെത്തിയാണ് തുക കൈമാറിയത്.


ഇന്നലെ പുലർച്ചെയാണ് വയനാട്ടിൽ വൻ  ഉരുൾപൊട്ടലുണ്ടായത്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുൾപൊട്ടലിൽ 205 മരണമാണ് സംസ്ഥാന സർക്കാർ ഇതുവരെ സ്ഥിരീകരിച്ചത്. ഇനിയും 225 പേരെ കണ്ടെത്താനുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ ഔദോഗികമായി നൽകുന്ന കണക്ക്.

അപകടത്തിൽ പരുക്കേറ്റ 146 പേർ ഇപ്പോൾ ചികിത്സയിലാണ്. 116 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. 52 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. 191 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

SCROLL FOR NEXT