NEWSROOM

വയനാട് രക്ഷാപ്രവര്‍ത്തനം: ബെയ്‌ലി പാലം ഉടന്‍ നിര്‍മിക്കും; ഉപകരണങ്ങളുമായി സൈന്യം എത്തും

17 ട്രക്കുകളിലായാണ് പാലം നിർമാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയ്‌ലി പാലം നിർമിക്കാനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തും. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് രാവിലെ 11.30 ഓടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.

കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായാണ് പാലം നിർമാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കുന്നത്. പാലം നിര്‍മാണം ഇന്ന് തന്നെ ആരംഭിക്കും.

ഉരുൾപൊട്ടലിൽ സൈന്യം നിർമിച്ച താൽക്കാലിക പാലത്തിലൂടെ 1000 പേരെ രക്ഷപെടുത്തിയതായി സൈന്യം അറിയിച്ചിരുന്നു. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ ഭാഗമായ സൈനികരാണ് ചൂരൽമലയെയും മുണ്ടക്കൈയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമ്മിച്ചത്.

SCROLL FOR NEXT