NEWSROOM

വയനാട് തലപ്പുഴയിൽ വനപാലകർ നടപടി ക്രമം പാലിക്കാതെ മരങ്ങൾ മുറിച്ചതായി ആക്ഷേപം; അന്വേഷണം

നിർമാണത്തിനിടെ വനംവകുപ്പ് അനുമതി നൽകിയതിൽ കൂടുതൽ മരത്തൈകൾ മുറിച്ചു മാറ്റിയെന്നാണ് ആക്ഷേപം

Author : ന്യൂസ് ഡെസ്ക്

വയനാട് തലപ്പുഴയിൽ വനപാലകർ നടപടിക്രമം പാലിക്കാതെ മരങ്ങൾ മുറിച്ചതായി ആക്ഷേപം. തൂക്കു ഫെൻസിങ് പ്രതിരോധവേലിയുടെ നിർമാണത്തിനിടെയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. പ്രാഥമിക പരിശോധയിൽ മരത്തൈകൾ ഉൾപ്പെടെ മുറിച്ചതായി കണ്ടെത്തി.  സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് നോർത്ത് ഡിഎഫ്‍ഒ കെ.ജെ.  മാർട്ടിൻ ലോവൽ പറഞ്ഞു.

തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷനടുത്ത് തലപ്പുഴ 41 മുതൽ 43 വരെയുള്ള ഭാഗങ്ങളിലാണ് തൂക്കു ഫെൻസിങ് പ്രതിരോധവേലിയുടെ നിർമാണം നടക്കുന്നത്. നിർമാണത്തിനിടെ വേലിയുടെ ഇരുഭാഗത്തുമുള്ള അനുമതിയുള്ള മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട് . എന്നാൽ നിർമാണത്തിനിടെ വനംവകുപ്പ് അനുമതി നൽകിയതിൽ കൂടുതൽ മരത്തൈകൾ മുറിച്ചു മാറ്റിയെന്നാണ് ആക്ഷേപം. പ്രാഥമിക പരിശോധനയിൽത്തന്നെ മരത്തൈകൾ മുറിച്ചതായി കണ്ടെത്തി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് നോർത്ത് വയനാട് ഡിഎഫ്‍ഒ കെ.ജെ.  മാർട്ടിൻ ലോവൽ പറഞ്ഞു. എന്നാൽ തൂക്കുഫെൻസിംഗ് നിർമാണത്തിൻ്റെ ഭാഗമായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് 70 ഓളം ചെറുതും വലുതുമായ മരതൈകൾ മുറിച്ചു മാറ്റിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

SCROLL FOR NEXT