NEWSROOM

വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്; ഫിനാൻഷ്യൽ ബിഡ് തുറന്നു

പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു

Author : ന്യൂസ് ഡെസ്ക്

വയനാട് തുരങ്കപാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. പദ്ധതിക്കുവേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായാണ് ടെൻഡർ ചെയ്തിരിക്കുന്നത്.

പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട് കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തു കഴിഞ്ഞു. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്.

ALSO READ: 

അതേസമയം, ചൂരൽമല ദുരന്തത്തിന് ശേഷവും പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി രംഗത്തുവന്നിട്ടുണ്ട്. സർക്കാർ പിന്മാറിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് സമിതി ഭാരവാഹികളുടെ നീക്കം. ടണൽ നിർമാണത്തിനായി തുരക്കുന്ന മലകൾ നിരവധി ഉരുൾപൊട്ടലുകൾ നടന്ന സ്ഥലങ്ങളാണെന്നും, അടുത്തുണ്ടായ ഉരുൾപൊട്ടലിൽ നിന്നും സർക്കാർ പാഠം പഠിക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

SCROLL FOR NEXT