NEWSROOM

ഇന്ത്യയിൽ അസാധാരണമായ ചൂടും, ഉഷ്ണതരംഗവും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഉഷ്ണതരംഗം അനുഭവപ്പെട്ടു തുടങ്ങിയാൽ ജനജീവിതത്തേയും, ഉപജീവനമാർഗത്തേയും ദോഷതരമായി ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

Author : ന്യൂസ് ഡെസ്ക്

വേനൽക്കാലത്ത് ഇന്ത്യയിൽ ഉണ്ടാവാൻ പോകുന്നത് അസാധാരണമായ ചൂടും, ഉഷ്ണതരംഗവുമാണെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഉഷ്ണതരംഗം അനുഭവപ്പെട്ടു തുടങ്ങിയാൽ ജനജീവിതത്തേയും, ഉപജീവനമാർഗത്തേയും ദോഷതരമായി ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഈ വർഷം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സാധാരണ അനുഭവപ്പെടുന്നതിനെക്കാൾ ചൂട് കൂടുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇത് ഉഷ്ണതരംഗ സാധ്യത വർധിക്കുന്നതിന് കാരണമാകുമെന്നും കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

SCROLL FOR NEXT