ഇക്കഴിഞ്ഞ ജൂലൈ 30 ന് കേരളം കണ്ണു തുറന്നത് ഉള്ളു പിടയുന്ന കാഴ്ചകളിലേക്കായിരുന്നു. വയനാട് ചൂരൽമലയിൽ ഉരുൾപൊട്ടിയൊലിച്ചുപോയത് 400-ലധികം ജീവനുകളാണ്. ഒപ്പം അതിലുമേറെ ജീവിതങ്ങളും സ്വപ്നങ്ങളും. ദുരന്തഭൂമിയിലെ മണ്ണുമൂടിയ പ്രദേശങ്ങളിലും, പുഴയിലെ കുത്തൊഴുക്കിലുമെല്ലാം മനുഷ്യർ നഷ്ടപ്പെട്ടുപോയ ജീവനുകളെ തെരഞ്ഞു. സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനത്തിന് സാക്ഷ്യം വഹിച്ച നാളുകളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ ഒരു വിങ്ങലോടെയല്ലാതെ കാണാനാകില്ല.
ജീവൻ്റെ തുടിപ്പുകൾ തേടി.......
സമാനതകളില്ലാത്ത രക്ഷാദൗത്യം
ദുരന്ത ഭൂമിയിലെ കാവൽഭടന്മാർ
മരണപ്പെയ്ത്തിലും തുണയേകിയ ആൽമരം
മണ്ണിലലിഞ്ഞ ചൂരൽമല
അവശേഷിപ്പുകൾ...
ചിത്രങ്ങൾ; ഖാജാ ഹുസൈൻ