NEWSROOM

Kerala Budget 2025| കേരള ബജറ്റ് ഒറ്റനോട്ടത്തില്‍

ഭൂനികുതിയില്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചും കോടതി വ്യവഹാരച്ചെലവ് കൂട്ടിയുമാണ് അധിക വിഭവ സമാഹരണം. കോടതി ഫീസുകള്‍ പരിഷ്‌കരിക്കും. ഇതുവഴി 150 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ക്ഷേമത്തിലും വികസനത്തിലും പണം കണ്ടെത്താന്‍ പുതിയ വഴികള്‍ തുറന്നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് ആദ്യഘട്ടമായി 750 കോടി രൂപ വകയിരുത്തി.

പെന്‍ഷന്‍കാരുടെ 600 കോടി രൂപയുടെ കുടിശിക ഈ വര്‍ഷം തന്നെ നല്‍കും. രണ്ടു ഗഡു ശമ്പള പരിഷ്‌കാര കുടിശികയും ഈ വര്‍ഷം നല്‍കും. ശമ്പളക്കാരുടെ രണ്ടു ഗഡു ഡിഎ കുടിശിക പിഎഫിലേക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ ലയിപ്പിക്കും.

ഭൂനികുതിയില്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചും കോടതി വ്യവഹാരച്ചെലവ് കൂട്ടിയുമാണ് അധിക വിഭവ സമാഹരണം. കോടതി ഫീസുകള്‍ പരിഷ്‌കരിക്കും. ഇതുവഴി 150 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

ബജറ്റ് പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

1. 1,52,352 കോടി രൂപ റവന്യൂ വരവും 1,79,476 കോടി രൂപ റവന്യൂ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്

2. എഫക്ടീവ് മൂലധന ചെലവ് 26,968 കോടി രൂപ

3. റവന്യൂ കമ്മി 27,125 കോടി രൂപ. (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 1.9 ശതമാനം)

4. ധനക്കമ്മി 45,039 കോടി (ആഭ്യന്തര ഉത്പാദനത്തിലെ 3.16 ശതമാനം

5. റവന്യൂ വരുമാനത്തില്‍ 19422 കോടി രൂപയുടെ വര്‍ധനവ് പ്രതീക്ഷിക്കുന്നു.

6. തനത് നികുതി വരുമാനത്തില്‍ 9888 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1240 കോടിയുടേയും വര്‍ധനവ് ലക്ഷ്യമിടുന്നു

7. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും.

8. ജീവനക്കാരുടേയും ശമ്പള പരിഷ്‌കരണ കുടിശ്ശികയുടേയും രണ്ട് ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പിഎഫില്‍ ലയിപ്പിക്കും.

9. ഡിഎ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പിരീയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു.

10. സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ധിപ്പിക്കും

11. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക്, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.

12. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത 2025 ഏപ്രിലില്‍ നല്‍കും.

13. പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പിലാക്കും.

14. വയനാട് പുനരധിവാസത്തിന് 750 കോടി

15. തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2025-26 ല്‍ തുടക്കമാകും.

16. ലൈഫ് മിഷന്റെ ഭാഗമായി ഗ്രാമീണ മേഖലയില്‍ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയങ്ങളും. 1160 കോടി രൂപ.

17. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപ. 774.99 കോടി രൂപയുടെ വര്‍ധനവ്. പദ്ധതി വിഹിതം 28 ശതമാനമായി ഉയര്‍ത്തും.

18. ആരോഗ്യമേഖലയ്ക്ക് 10431.73 കോടി രൂപ

19. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 700 കോടി

20. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 4219.41 കോടി.

21. വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വികസന ത്രികോണത്തിന് 1000 കോടി

22 വെസ്റ്റ് കോസ്റ്റ് കനാലിന്റെ സ്വാധീന മേഖലയുടെ സാമ്പത്തിക വികസനത്തിന് 500 കോടി

23. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥിരം ക്യാമ്പസിന് 212 കോടി

24. കേരളത്തില്‍ ജിപിയു ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിന് സ്റ്റാര്‍ട്ട് അപ്പ് മിഷന് 10 കോടി

25 കൊല്ലത്ത് ഐടി പാര്‍ക്ക്. ആദ്യഘട്ടം 2025-26 ല്‍ പൂര്‍ത്തിയാക്കും.

26. കൊട്ടാരക്കരയില്‍ പുതിയ ഐടി പാര്‍ക്ക്

27. ഏജന്റിക് ഹാക്കത്തോണ്‍ സംഘാടനത്തിന് 1 കോടി രൂപ.

28. സംസ്ഥാന മാധ്യമ അവാര്‍ഡ് തുകകള്‍ ഇരട്ടിയാക്കി. സ്വദേശാഭിമാനി-കേസരി പുരസ്‌കാര തുക 1 ലക്ഷം രൂപയില്‍ നിന്ന് 1.5 ലക്ഷം രൂപയാക്കി.

29. കോവളം, മൂന്നാര്‍, കുമരകം, ഫോര്‍ട്ട് കൊച്ചി മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി കെ-ഹോംസ് പദ്ധതി. പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി

30. കോ വര്‍ക്കിങ് സ്‌പേസുകള്‍ നിര്‍മിക്കാന്‍ വായ്പാ പദ്ധതിയ്ക്ക് പലിശ സബ്‌സിഡി നല്‍കാന്‍ 10 കോടി.

31. ഹെഡ്രജന്‍ ഉത്പാദനത്തിന് ഹൈഡ്രജന്‍ വാലി പദ്ധതി

32. എഥനോള്‍ ഉത്പദാന സാധ്യതകള്‍ പഠിക്കാന്‍ 10 കോടി രൂപ

33. കൊച്ചി സുസ്ഥിര നഗരഭൂമി പുനക്രമീകരണ പദ്ധതിയ്ക്ക് 10 കോടി

34. മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതു സംരഭങ്ങള്‍ തുടങ്ങാന്‍ ന്യൂ ഇന്നിങ്‌സ് പദ്ധതി - 5 കോടി

35. കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ വാഹനങ്ങള്‍ മാറ്റി വാങ്ങാന്‍ 100 കോടി രൂപ

36. വിളപരിപാലനത്തിന് 535.90 കോടി രൂപ

37. വിലക്കയറ്റം തടയാന്‍ വിപണി ഇടപെടലുകള്‍ക്ക് 2063 കോടി

38. കേര പദ്ധതിയ്ക്ക് 100 കോടി

39. നെല്‍കൃഷി വികസനത്തിന് 150 കോടി

40. നാളീകേര വികസനത്തിന് 73 കോടി

41. മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 77.99 കോടി

42 മൃഗ സംരക്ഷണ മേഖലയ്ക്ക് 317.9 കോടി

43. ക്ഷീരവികസനത്തിന് 120. 93 കോടി

44. 130 കോടി രൂപ ചെലവില്‍ കണ്ണൂര്‍ ധര്‍മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജ്

45. തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് 100 കോടി രൂപയുടെ പ്രത്യേക പാക്കേജ്

46. കൊല്ലം നീണ്ടകരയില്‍ വലനിര്‍മാണ ഫാക്ടറി സ്ഥാപിക്കാന്‍ 5 കോടി രൂപ

47. പുനര്‍ഗേഹം പദ്ധതിക്ക് 60 കോടി

48. മത്സ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് 10 കോടി

49. 2.36 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി

50. വന്യജീവി ആക്രമണം കുറയ്ക്കാന്‍ വനസംരക്ഷണ പദ്ധതിയ്ക്ക് 75 കോടി

51. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന് 2 കോടി

52. പെരിയാര്‍ ആനമുടി നിലമ്പൂര്‍, വയനാട് ആന സങ്കേതങ്ങള്‍ക്കായി 3.5 കോടി

53. ഗ്രാമവികസന മേഖലയ്ക്ക് 7099 കോടി രൂപയുടെ വകയിരുത്തല്‍. നടപ്പു വര്‍ഷത്തേക്കാള്‍ 599 കോടി രൂപ അധികം

54. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത വര്‍ഷം 10.50 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും

55. പ്രധാന്‍മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് സംസ്ഥാന വിഹിതമായി 80 കോടി രൂപ

56. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ 2 കോടി

57. അതിദരിദ്രരല്ലാത്ത കേരളം പദ്ധതിക്ക് ഗ്യാപ്പ് ഫണ്ടായി 60 കോടി രൂപ

58. മെട്രോ പൊളിറ്റന്‍ നഗരവികസനത്തിന് കൗണ്‍സില്‍ രൂപീകരിക്കും

59. ഗ്രാമീണ ഉപജീവന മിഷന്‍ പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതം 56 കോടി രൂപ

60. കുടുംബശ്രീ മിഷന് 270 കോടി

61. വയനാട് പാക്കേജിന് 85 കോടി

62. ജലസേനം, വെള്ളപ്പൊക്ക നിയന്ത്രണം, തീദേശ സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് 610 കോടി

63. അരൂര്‍ മേഖലയില്‍ വേമ്പനാട്ട് കായലിന്റെ ആഴം കൂട്ടാന്‍ 10 കോടി രൂപ

64. കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 57 കോടി

65. ഊര്‍ജ മേഖലയ്ക്ക് 1157 കോടി രൂപ വകയിരുത്തല്‍

66. വെദ്യുതി ഉത്പാദനം വര്‍ധിപ്പിക്കാന്‍ പമ്പ്‌സ് ആന്‍ഡ് സ്റ്റോറേജ് പദ്ധതിയ്ക്ക് 100 കോടി

67. പാരമ്പര്യേത ഊര്‍ജമേഖലയ്ക്ക് 67.96 കോടി

68. വിദൂര ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 5 കോടി

69. പട്ടിക വര്‍ഗ/ ഗോത്ര നഗറുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാന്‍ 5 കോടി

70. വ്യവസായ മേഖലയ്ക്ക് ആകെ 1831.36 കോടി രൂപ വകയിരുത്തല്‍

71. ചെറുകിയ വ്യവസായ മേഖലയ്ക്ക് 254.93 കോടി രൂപ നീക്കിവെച്ചു

72. വയനാട് ക്ലൈമറ്റ് സ്മാര്‍ട് കോഫി- പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ

73. വാണിജ്യമേഖലയുടെ വികസനത്തിന് 7 കോടി രൂപ

74. കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടി

75. കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി

76. ഹാന്റക്‌സിന് പുതിയ പുനരുജ്ജീവന പദ്ധതി. 20 കോടി രൂപ നീക്കിവെച്ചു

77. കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപ

78. കയര്‍ മേഖലയ്ക്കാകെ 107.64 കോടി

79. കശുവണ്ടി മേഖല പുനരജ്ജീവന ഫണ്ടായി 30 കോടി

80. കശുവണ്ടി ഉത്പാദന വൈവിധ്യവത്കരണത്തിന് 5 കോടി രൂപ

81. ഇടത്തരം വന്‍കിട വ്യവസായങ്ങള്‍ക്ക് 795.09 കോടി

82. സൂക്ഷ്മ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ട്അപ്പുകളുടേയും സ്വയം പര്യാപ്തതയും ശാക്തീകരണവും ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിക്ക് 9 കോടി

83. പീഡിത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതി- 4 കോടി രൂപ വകയിരുത്തി

84. കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി

85. പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര സാമ്പത്തിക പുനഃസംഘടനാ പദ്ധതിയ്ക്ക് 275.10 കോടി

86. കൊല്ലം ജില്ലയില്‍ പുതിയ വ്യവസായ/ ഫുഡ് പാര്‍ക്കിന് പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി

87. ഐടി മേഖലയ്ക്ക് ആകെ 517.64 കോടി

88. കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ടിലേക്ക് 10 കോടി രൂപ അധികം വകയിരുത്തി

89. ജിഎസ്ടി രജിസ്‌ട്രേഷനും റിട്ടേണ്‍ ഫയലിങ്ങും വര്‍ധിപ്പിക്കാന്‍ സംസ്ഥാനതല ക്യാമ്പെയിന്‍

90. ഫിന്‍ടെക് മേഖലാ വികസനത്തിന് 10 കോടി

91. ഐടി പാര്‍ക്കുകള്‍ക്കായി 54.60 കോടി

92. ഗതാഗത മേഖലയ്ക്ക് ആകെ 2065.01 കോടി

93. നോണ്‍ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ

94. 2016 മുതല്‍ കെഎസ്ആര്‍ടിസിക്ക് നല്‍കിയത് 18,787.85 കോടി

95. ഹൈദരാബാദില്‍ കേരള ഹൗസ് സ്ഥാപിക്കുന്നതിന് പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി

96. കൊല്ലത്ത് മറീന സ്ഥാപിക്കാന്‍ 5 കോടി

97. കോഴിക്കോട് ജില്ലയില്‍ പുതിയ ബയോളജിക്കല്‍ പാര്‍ക്കിന് 5 കോടി

98. കൊല്ലം ശാസ്താംകോട്ടയില്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് 1 കോടി രൂപ

99. പൊന്‍മുടിയില്‍ റോപ്പ് വേ- സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ

100. ട്രക്കിങ് പ്രോത്സാഹിപ്പിക്കാന്‍ വനയാത്രാ പദ്ധതിയ്ക്ക് 3 കോടി രൂപ

101. സൂപ്പര്‍ കമ്പ്യൂട്ടിങ് കേന്ദ്രം സ്ഥാപിക്കാന്‍ 10 കോടി

102. 500 തദ്ദേശ സ്ഥാപനങ്ങളിലേക്ക് കൂടി നൈറ്റ് സീറോ കാര്‍ബണ്‍ പദ്ധതി

103. എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ ഇനിമുതല്‍ സിഎം-കിഡ് സ്‌കോളര്‍ഷിപ്പ്

105. സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 150.34 കോടി

106. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, മെഡിക്കല്‍ കോളേജുകളില്‍ ആധുനിക കാത്ത് ലാബുകള്‍ക്ക് 45 കോടി

107. എന്‍എച്ച്എം പദ്ധതിയുടെ സംസ്ഥാനവിഹിതമായി 100 കോടി

108. പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് 100 കോടി

109. ഹജ്ജ് ഹൗസിന് 5 കോടി

110. തൃശൂര്‍ പൂരപ്പറമ്പ് അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതി

111. നവകരേള സദസ്സില്‍ ഉള്‍പ്പെട്ട അടിസ്ഥാന വികസന പദ്ധതികള്‍ 800 കോടി

112. പൊതുവിദ്യാലയങ്ങളില്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് 2 കോടി

113. സംസ്ഥാന ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ വിദ്യാര്‍ഥിനികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നതിന് 3 കോടി

114. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേര്‍ന്ന് പില്‍ഗ്രിം ഹൗസും അമിനിറ്റി സെന്ററും നിര്‍മിക്കാന്‍ 5 കോടി

115. ആറന്മുള വള്ളംകളിയുടെ പ്രധാന പവലിയന്‍ നിര്‍മാണത്തിന് 2 കോടി

116. പൊലീസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 104 കോടി

117. റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിക്ക് 1000 കോടി

SCROLL FOR NEXT