NEWSROOM

2025 ഐപിഎൽ കിരീടം ആർക്ക്? പുതിയ സീസണിന് കച്ചമുറുക്കിയിറങ്ങി നായകന്മാർ | VIDEO

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്


2025 ഐപിഎൽ സീസണിന് മുന്നോടിയായി ടാറ്റ ഐപിഎൽ കിരീടത്തിനൊപ്പം ഫോട്ടോ ഷൂട്ടിനായി അണിനിരന്ന് 10 ടീമുകളുടേയും നായകന്മാർ. സീസണിന് മുന്നോടിയായുള്ള പുതിയ ജഴ്സിയണിഞ്ഞാണ് നായകന്മാർ ഒരുമിച്ചെത്തിയത്.

മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ച് എത്തിയിരുന്നു. പരിക്കിൻ്റെ പിടിയിൽ നിന്ന് മോചിതനായ സഞ്ജു കയ്യിലെ ബാൻഡേജ് പൂർണമായും ഒഴിവാക്കിയാണ് ഫോട്ടോഷൂട്ടിന് നിൽക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംപാക്ട് പ്ലേയറായാണ് സഞ്ജു കളിക്കുകയെന്നാണ് വിവരം.

മുംബൈ ഇന്ത്യൻസിൻ്റേയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റേയും ജേഴ്സികളിലാണ് ഇത്തവണ പ്രകടമായ മാറ്റങ്ങളുള്ളത്. മറ്റെല്ലാം കഴിഞ്ഞ സീസണിന് സമാനമായ രീതിയിൽ തന്നെയാണുള്ളത്.

അജിൻക്യ രഹാനെ, റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരാണ് ഇത്തവണ കൂടുമാറിയെത്തിയ ടീം ക്യാപ്റ്റന്മാർ. രഹാനെ കഴിഞ്ഞ തവണ ചെന്നൈയ്ക്ക് ഒപ്പമായിരുന്നുവെങ്കിൽ, ശ്രേയസ് അയ്യർ കൊൽക്കത്തയെ കഴിഞ്ഞ വട്ടം കിരീടം ചൂടിച്ച നായകനായിരുന്നു. 2024ൽ പരിക്കിൽ നിന്ന് മോചിതനായെത്തി ഡൽഹി ക്യാപിറ്റൽസിൻ്റെ നായകനായിരുന്നു റിഷഭ് പന്ത്.

SCROLL FOR NEXT