പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് കടുത്ത നടപടികളിലേക്കാണ് ആമയിഴഞ്ചാൻ അപകടത്തിനു ശേഷം സർക്കാർ നീങ്ങുന്നത്. വരും തലമുറകൾക്കെല്ലാം വില്ലനാകുന്ന പ്ലാസ്റ്റിക് വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനു പകരം എന്തുകൊണ്ട് നമുക്കൊന്ന് മാറി ചിന്തിച്ചുകൂടാ?
2020 ജനുവരിയിലാണ് സംസ്ഥാനത്ത് ആദ്യമായി പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത്. പുനരുപയോഗം സാധ്യമല്ലാത്ത, 50 മൈക്രോണില്‍ താഴെയുള്ളതും ഒറ്റത്തവണ ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളാണ് നിരോധിച്ചത്. പക്ഷേ കേരളത്തിൽ ഉത്പാദനം ഇല്ലെങ്കിൽ പോലും നിരോധിത പ്ലാസ്റ്റിക് ഇനങ്ങൾ സുലഭമാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും പ്ലാസ്റ്റിക് എത്തുന്നത്. ബദൽ മാർഗമായ ഒറ്റ തവണ ഉപയോഗിക്കാവുന്ന ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്കിൻ്റെ കൂടുതൽ കാര്യങ്ങൾ അറിയാം...