NEWSROOM

കോഴിക്കോട് പേരാമ്പ്രയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് പേരാമ്പ്ര പൈതോത്ത് ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി.പ്രദേശത്തെ കാർഷിക വിളകൾ നശിപ്പിച്ചു. ഇന്ന് രാവിലെ നടക്കാൻ ഇറങ്ങിയവരാണ് ആനയെ കണ്ടത്.
നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.

ആന ചിലയിടങ്ങളിൽ കൃഷി നശിപ്പിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. താമരശ്ശേരി ആര്‍ആര്‍ടി സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.

SCROLL FOR NEXT