NEWSROOM

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് അപകടം; രണ്ടര വയസുകാരനുൾപ്പെടെ 3 പേർക്ക് പരുക്ക്

പരുക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് മംഗലം ഡാമിനു സമീപം കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി ബൈക്ക് യാത്രക്കാർക്ക് പരുക്ക്. വക്കാല സ്വദേശികളായ സനു (30), സജി (30), സജിയുടെ മകൻ രണ്ടര വയസുകാരനായ റയാൻ എന്നിവർക്കാണ് പരുക്കേറ്റത്.

ALSO READ: കേരളത്തിൽ മഴ കനക്കും; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. വക്കാല ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ മംഗലം ഡാം ചപ്പാത്ത് പാലത്തിന് സമീപത്ത് വച്ച് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നിക്കൂട്ടം ബൈക്കിൽ ഇടിക്കുകയായിരുന്നു.

പരുക്കേറ്റവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനുവിന് ഇടതു തോളെല്ലിനും വാരിയെല്ലിനും പരുക്കേറ്റിട്ടുണ്ട്. റയാന് തലയ്ക്കും നെറ്റിയിലുമാണ് പരുക്ക് പറ്റിയത്.

SCROLL FOR NEXT