NEWSROOM

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; രണ്ട് വീടുകൾ തകർത്തു

കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ, എന്നിവരുടെ വീടുകളാണ് കാട്ടാന തകർത്തത്

Author : ന്യൂസ് ഡെസ്ക്


ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ കാട്ടാന ആക്രമണം. രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ, എന്നിവരുടെ വീടുകളാണ് കാട്ടാന തകർത്തത്. വ്യാപകമായി കൃഷി നാശവും ഉണ്ടായിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് ആക്രമണമുണ്ടായത്. ചക്കകൊമ്പൻ ആണ് വീടുകൾ തകർത്തത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും, ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവുമാണ് തകർത്തത്. ഇരു വീടുകളിലും ആൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

SCROLL FOR NEXT