പാലക്കാട് വാളയാറിൽ കാട്ടാന ആക്രമണം. കൃഷിസ്ഥലത്തിറങ്ങിയ ആൾക്ക് കാട്ടാനയുടെ ചവിട്ടേറ്റു. വാളയാർ സ്വദേശി വിജയനാണ് പരിക്കേറ്റത്. കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് വിജയനെ ആന ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്.വിജയനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ALSO READ: കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്ന്; നരഭോജി കടുവയ്ക്കായി തെരച്ചിൽ ഊർജിതം
സ്ഥിരമായി ആന ഇറങ്ങുന്ന സ്ഥലമാണിതെന്നും, ആക്രമണത്തിന് പിന്നിൽ ഒറ്റയാനാണെന്നും വിജയൻ്റെ ഭാര്യ പറഞ്ഞു. 3 ആനകൾ ഉണ്ടെന്നും, കൃഷിയിടം നശിപ്പിക്കുമ്പോൾ അതിനെ തുരത്താൻ ഓടിയെത്തിയതാണെന്നും വിജയൻ്റെ പിതാവ് ന്യൂസ് മലയാളത്തോട് പറഞ്ഞു.