NEWSROOM

ആറ് മണി കഴിഞ്ഞാല്‍ പുറത്തിറങ്ങില്ല, സമാധാനത്തോടെ ഉറങ്ങാനുമാകുന്നില്ല; കാട്ടാന ശല്യത്തിൽ വലഞ്ഞ് ഇട്ടിച്ചുവട്ടിലെ ജനങ്ങൾ

പുലി ഉള്‍പ്പെടെ മറ്റു വന്യമൃ​ഗങ്ങളുടെ സാന്നിധ്യവും മേഖലയിലുണ്ട്

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ട ചിറ്റാർ ഇട്ടിച്ചുവട്ടിലെ ജനങ്ങള്‍ വല്ലാത്തൊരു ഭീതിയിലാണ്. വീടുകളില്‍ സമാധാനത്തോടെ കിടന്നുറങ്ങാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. സമീപദിവസങ്ങളിലായി കാട്ടാന ശല്യം രൂക്ഷമായതാണ് പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഇതോടെ, സന്ധ്യയായാല്‍ പുറത്തിറങ്ങാന്‍ പോലും നാട്ടുകാര്‍ക്ക് പേടിയാണ്. 

കഴിഞ്ഞ മൂന്ന് ദിവസമായി ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങുന്നുണ്ട്.  വ്യാപകമായി കൃഷി ഉള്‍പ്പെടെ നശിപ്പിക്കപ്പെടുന്നുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. എപ്പോഴാണ് കാട്ടാനക്കൂട്ടം കടന്നുവരുന്നതെന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വന്യജീവിയുടെ ആക്രമണമുണ്ടായാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ പോലും മാര്‍ഗമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

കാട്ടാനയെ കൂടാതെ പുലി ഉള്‍പ്പെടെ മറ്റു വന്യമൃ​ഗങ്ങളുടെ സാന്നിധ്യവും മേഖലയിലുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് വൈകിട്ട് ആറിനുശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. പകലും ജനവാസ മേഖലയിൽ വന്യമൃ​ഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

SCROLL FOR NEXT