NEWSROOM

ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം; ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്ന് പരാതി

ചാലക്കുടി കാലടി പ്ലാൻ്റേഷനിൽ വച്ച് കുളിരാംന്തോട് അമ്പലത്തിന് സമീപം ഇന്നലെ രാത്രി 7.30ക്ക് ആയിരുന്നു ആനയുടെ ആക്രമണമുണ്ടായത്.

Author : ന്യൂസ് ഡെസ്ക്

ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്ന് പരാതി. അയ്യമ്പുഴ സ്വദേശികളായ ബിജുവിനും ഭാര്യ സോഫിയക്കും നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ചാലക്കുടി കാലടി പ്ലാൻ്റേഷനിൽ വച്ച് കുളിരാംന്തോട് അമ്പലത്തിന് സമീപം ഇന്നലെ രാത്രി 7.30ക്ക് ആയിരുന്നു ആന ആക്രമണമുണ്ടായത്. തലനാരിഴക്കാന് ഇരുവരും ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്.


എന്നാൽ, സംഭവം നടന്ന് ഒരു മണിക്കൂറിലേറെ സമയം കഴിഞ്ഞാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അപകട സ്ഥലത്തേക്ക് എത്തിയത്. ആനയുടെ ആക്രമണം നടന്നത് എഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ്, അപകട സ്ഥലത്ത് നിന്ന് ഒരു കിലോ മീറ്റർ ദൂരത്താണ് അയ്യമ്പുഴ ഫോർസ്റ്റ് സ്റ്റേഷൻ. എന്നിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്താന് ഒരു മണിക്കൂർ വൈകിയെന്നാണ് വിമർശനം.

SCROLL FOR NEXT