നിലമ്പൂർ വനത്തിൽ കാട്ടാനയുടെ ജഡം; കൊമ്പുകൾ ഊരിയെടുത്തതായി സൂചന
ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം
Author : ന്യൂസ് ഡെസ്ക്
മലപ്പുറം നിലമ്പൂർ നെല്ലിക്കുത്ത് വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകൾ ഊരിയെടുത്തതായും സൂചനയുണ്ട്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.