NEWSROOM

ഏഴാറ്റുമുഖം ഗണപതിയുടെ കാര്യത്തിൽ ആശങ്കയൊഴിയുന്നു; കൊമ്പൻ്റെ കാലിൽ കാര്യമായ പരിക്കുകളില്ല

വെറ്ററിനിറി ഓഫീസർമാർ മൂന്ന് ദിവസമായി നടത്തിയ പരിശോധനയിൽ പരിക്ക് കണ്ടെത്താനായില്ല

Author : ന്യൂസ് ഡെസ്ക്

അതിരപ്പള്ളിയിലെ കൊമ്പൻ ഏഴാറ്റുമുഖം ഗണപതിയുടെ കാര്യത്തിൽ ആശങ്കയൊഴിയുന്നു. ആനയുടെ കാലിൽ ഗുരുതരമായ പരിക്കുകളില്ലെന്ന് വനം വകുപ്പിന്റെ കണ്ടെത്തൽ. വെറ്ററിനിറി ഓഫീസർമാർ മൂന്ന് ദിവസമായി നടത്തിയ പരിശോധനയിൽ പരിക്ക് കണ്ടെത്താനായില്ല. ആനയുടെ കാൽപ്പാദത്തിൽ പരിക്കുണ്ടോ എന്ന് കണ്ടെത്തുന്നതിന് നാളെയും നിരീക്ഷണം തുടരുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.

SCROLL FOR NEXT