NEWSROOM

പടയപ്പയുടെ മദപ്പാട് സ്ഥിരീകരിച്ച് വനംവകുപ്പ്; നിരീക്ഷിക്കാനായി വാച്ചര്‍മാരടങ്ങുന്ന പ്രത്യേക സംഘം

മൂന്നാറിലും പരിസരപ്രദേശങ്ങളിലും പതിവ് സാന്നിധ്യമായ കാട്ടുകൊമ്പനാണ് പടയപ്പ

Author : ന്യൂസ് ഡെസ്ക്

മൂന്നാറിലെ കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് മദപ്പാടെന്ന് വനംവകുപ്പ്. മദപ്പാട് കണ്ടതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചര്‍മാരടങ്ങുന്ന പ്രത്യേക സംഘത്തെയും വനംവകുപ്പ് നിയോഗിച്ചു. കഴിഞ്ഞ വര്‍ഷം മദപ്പാട് കാലത്ത് പടയപ്പ അക്രമാസക്തനാകുകയും മൂന്നാർ മേഖലയിലെ ഇരുചക്രവാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു.

മൂന്നാറിലും പരിസരപ്രദേശങ്ങളിലും പതിവ് സാന്നിധ്യമായ കാട്ടുകൊമ്പനാണ് പടയപ്പ. ആനയുടെ ഇടതു ചെവിയുടെ ഭാഗത്തായാണ് മദപ്പാട് കണ്ടെത്തിയത്. മദപ്പാട് കണ്ടതോടെ ആനയെ നിരീക്ഷിക്കാനായി വാച്ചര്‍മാരുടെ പ്രത്യേക സംഘത്തെ വനം വകുപ്പ് നിയോഗിച്ചു.



കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയോടെയാണ് പടയപ്പയില്‍ മദപ്പാട് കണ്ടെത്തിയത്. മദപ്പാട് കാലത്ത് പടയപ്പ അക്രമാസക്തനാകുകയും ഇരുചക്രവാഹനങ്ങളടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. മനുഷ്യരുടെ സാന്നിധ്യം കുറവായിരുന്നു മേഖലകളിലാണ് മുമ്പ് സ്ഥിരമായി പടയപ്പ എത്തിയിരുന്നത്. എന്നാൽ ശാന്തസ്വഭാവം കാട്ടിയിരുന്ന പടയപ്പ അടുത്തിടെയായാണ് ആക്രമണ സ്വഭാവം പുറത്തെടുത്ത് തുടങ്ങിയത്. മൂന്നാറിലെ ഉള്‍വനങ്ങളിലേക്ക് പലപ്പോഴും നീങ്ങുമെങ്കിലും ലക്ഷ്മി, നല്ലതണ്ണി , നയമക്കാട് കുറ്റിയാർവാലി തുടങ്ങിയ മേഖലകളിലെ തൊഴിലാളി ലയങ്ങളിൽ ഉൾപ്പെടെ പടയപ്പ രാത്രികാലങ്ങളിൽ തമ്പടിക്കുകയാണ് പതിവ്.

SCROLL FOR NEXT