NEWSROOM

കവളപ്പാറ വനത്തിൽ കാട്ടാനയ്ക്ക് ഗുരുതര പരിക്ക്; അവശ നിലയിലായ ആന ജനവാസ മേഖലയിൽ

വനംവകുപ്പ് ഡോക്ടർമാർ ചക്കയിലും പൈനാപ്പിളിലും മരുന്നു വച്ച് നൽകുന്നുണ്ടെങ്കിലും ആന ഇപ്പോഴും അവശ നിലയിൽ തന്നെ തുടരുകയാണ്.

Author : ന്യൂസ് ഡെസ്ക്

നിലമ്പൂർ കവളപ്പാറ വനത്തിൽ അവശനിലയിൽ കഴിയുന്ന കാട്ടാനയ്ക്ക് ഗുരുതരപരിക്ക്. കാലിലും, വാലിലും വലിയ മുറിവുകളാണ് ഏറ്റിരിക്കുന്നത്. ആനയുടെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന തെങ്ങുമറിച്ചിട്ടപ്പോൾ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് പരിക്കിന് കാരണം.

വനംവകുപ്പ് ഡോക്ടർമാർ ചക്കയിലും പൈനാപ്പിളിലും മരുന്നു വച്ച് നൽകുന്നുണ്ടെങ്കിലും ആന ഇപ്പോഴും ആവശ നിലയിൽ തന്നെ തുടരുകയാണ്. ഉൾവനത്തിലേക്ക് പോകാതെ കാട്ടാന ജനവാസ മേഖലയിൽ തുടരുന്നത് ആശങ്ക ഉയർത്തുന്നു. 

SCROLL FOR NEXT