നെടുമ്പാശ്ശേരി വിമാനത്താവളം 
NEWSROOM

വിൻഡോസ് തകാരാർ; നെടുമ്പാശ്ശേരിയിൽ അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി

ഇന്നലെയും സമാനമായ രീതിയിൽവിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്

മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി. ഇൻഡിഗോയുടെ മുംബൈ, ഭുവനേശ്വർ, ഹൈദരാബാദ്, ചെന്നൈ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനങ്ങളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്, ചെക്ക്-ഇൻ, ബോർഡിങ് പാസ് ഉൾപ്പെടെയുള്ള സേവനങ്ങൾ അവതാളത്തിലായതാണ് റദ്ദാക്കാൻ കാരണം.

ഇന്നലെയും സമാനമായ രീതിയിൽവിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു. 192 വിമാന സർവ്വീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. എയർഇന്ത്യ, വിസ്താര, സ്പൈസ്ജെറ്റ് തുടങ്ങിയ എയർലൈനുകളെയെല്ലാം തന്നെ വിൻഡോസ് തകരാർ ബാധിച്ചതായി അറിയിച്ചിരുന്നു. കൊച്ചി, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളും ഇതിൽപ്പെടും. റീ ബുക്കിങ്ങിനോ റീഫണ്ടിനോ ഉള്ള ഓപ്ഷൻ താത്കാലികമായി ലഭ്യമല്ല.

അതേസമയം വിൻഡോസ് തകരാറിൽ ആദ്യമായി സിഇഒയും ചെയർമാനുമായ സത്യ നാദെല്ല പ്രതികരിച്ചു. ക്രൗഡ് സ്ട്രൈക്കിലെ അപ്ഡേറ്റ് കാരണമുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ്. ലോകത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് മാർഗനിർദേശങ്ങൾ നൽകിയതായും അദ്ദേഹം എക്സിൽ കുറിച്ചു.

ഇന്ത്യയിൽ വിമാന സർവ്വീസുകൾ പഴയ നിലയിലേക്കെത്തിയെന്നും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചെന്നും സ്ബപൈസ് ജെറ്റ് അറിയിച്ചു. ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് വ്യക്തമാക്കിയ സ്പൈസ് ജെറ്റ് ഹൈൽപ്പ് ലൈൻ നമ്പറുകളും പുറത്തുവിട്ടു.

SCROLL FOR NEXT