NEWSROOM

കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, യുവതി കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയില്‍

യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു

Author : ന്യൂസ് ഡെസ്ക്

കൊല്ലം ചെമ്മാംമുക്കിൽ കാറിൽ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. സംഭവത്തില്‍ കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവിനെ പൊള്ളലുകളോടെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Also Read: 'കേരളം അപമാനഭാരത്താൽ തലകുനിച്ച് നിൽക്കേണ്ട അവസ്ഥ'; ശിശുക്ഷേമ സമിതി ക്രിമിനലുകളുടെ താവളമെന്ന് വി.ഡി. സതീശൻ

8.50ഓടെയാണ് സംഭവം. ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയോട് സംസാരിക്കാനെന്നുള്ള വ്യാജേന ഗ്ലാസ് തുറപ്പിച്ചാണ് കാറിനുള്ളിലേക്ക് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ പത്മരാജൻ ശ്രമിച്ചിരുന്നില്ല.

SCROLL FOR NEXT