സത്യഭാമ 
NEWSROOM

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, വീഡിയോ പകർത്തി; മലപ്പുറത്ത് പോക്സോ കേസില്‍ യുവതി അറസ്റ്റിൽ

യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങൾ പകർത്തിയത്

Author : ന്യൂസ് ഡെസ്ക്

മലപ്പുറം തിരൂരിൽ യുവതി പോക്സോ കേസിൽ അറസ്റ്റിൽ. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമ (30) ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് സാബിക് ആണ് പീഡന ദൃശ്യങ്ങൾ പകർത്തിയത്.

തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിലാണ്. ലഹരിക്കടിമപ്പെട്ടവരാണ് സാബിക്കും, സത്യഭാമയും എന്നാണ് വിവരം. പതിനഞ്ചുകാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. പീഡന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്നുമാണ് പരാതി. സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തു തരാനും ഇവർ പതിനഞ്ചുകാരനോട് ആവശ്യപ്പെട്ടു.

പതിനഞ്ചുകാരന്റെ വീട്ടുകാരാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിനെ തുടർന്നാണ് തിരൂർ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള സാബിക്കിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

SCROLL FOR NEXT