മേഘാലയയില്‍ വിവാഹേതര ബന്ധം ആരോപിച്ച് യുവതിയ്ക്ക് ക്രൂര മര്‍ദ്ദനം. ഒരു സംഘം ആളുകള്‍ വടി ഉപയോഗിച്ചാണ് യുവതിയെ അടിച്ചത്. വെസ്റ്റ് ഗാരോ ജില്ലയിലെ ദാദേങ് ഗ്രെയിലിലാണ് സംഭവം നടന്നത്. അക്രമിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിരവധി സ്ത്രീകളും പുരുഷന്മാരും നിശബ്ദക്കാഴ്ച്ചക്കാരായി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.
സംഭവത്തില്‍ പൊലീസ് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. സ്ത്രീ ശാക്തീകരണത്തിനായുള്ള മേഘാലയ നിയമസഭാ കമ്മിറ്റി ചെയര്‍പേഴ്‌സണായ സുത്ംഗ സായ്പുങ് എംഎല്‍എ സാന്താ മേരി ഷില്ല സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. സ്ത്രീകള്‍ക്കെതിരായ ഏത് തരത്തിലുള്ള കുറ്റ കൃത്യങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കാന്‍ സംസ്ഥാനത്തെ 12 ജില്ലകളിലേയും പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.