NEWSROOM

ബെംഗളൂരുവിൽ റെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം; ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞതാകാമെന്ന് സംശയം

ഓടുന്ന ട്രെയിനിൽ നിന്ന് മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് വലിച്ചെറിഞ്ഞതാകാം എന്നാണ് പൊലീസിൻ്റെ നി​ഗമനം

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരുവിൽ റെയിൽവെ ട്രാക്കിന് സമീപം സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചന്ദപുര റെയിൽവേ ട്രാക്കിന് സമീപമാണ് മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് കണ്ടെത്തിയത്. പ്രദേശവാസികളാണ് സ്യൂട്ട്കേസ് ആദ്യം കണ്ടത്. തുട‍‌ർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഓടുന്ന ട്രെയിനിൽ നിന്ന് മൃതദേഹമടങ്ങിയ സ്യൂട്ട്കേസ് വലിച്ചെറിഞ്ഞതാകാം എന്നാണ് പൊലീസിൻ്റെ നി​ഗമനം.

സ്ത്രീയെ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയതിന് ശേഷം, സ്യൂട്ട്കേസിൽ നിറച്ച മൃതദേഹം ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറയുന്നു. മൃതദേഹത്തോടൊപ്പം തിരിച്ചറിയൽ രേഖകളൊന്നും ലഭിച്ചിട്ടില്ലെന്നും, യുവതിയുടെ പേര്, പ്രായം, സ്ഥലം, മറ്റ് വിവരങ്ങൾ തുടങ്ങിയവയിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ബെം​ഗളൂരു പൊലീസ് കേസിൽ എഫ്ഐആ‍ർ രജിസ്റ്റ‍ർ ചെയ്തു. യുവതിയുടെ മൃതദേഹം പോസ്റ്റുമോ‍ർട്ടം നടപടികൾക്ക് അയച്ചിട്ടുണ്ട്.

SCROLL FOR NEXT