കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ ഡ്രെയ്നേജ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്ലാബ് തകർന്ന് മാൻഹോളിൽ വീണ തൃശൂർ സ്വദേശിനി മനീഷ (25)യാണ് മരിച്ചത്.
കൊല്ലം ചാത്തന്നൂർ എംഇഎസ് ഹോസ്റ്റലിൽ വച്ച് ഫെബ്രുവരി 4നായിരുന്നു അപകടം. ഫോണിൽ സംസാരിച്ച് നിൽക്കവേ സ്ലാബ് തകർന്ന് മനീഷയും, സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരും ട്രാവൻകൂർ മെഡിക്കൽ കോളേജിലെ പാരാമെഡിക്കൽ ജീവനക്കാരാണ്.