NEWSROOM

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം: പോസ്റ്റ്‌മോർട്ടം ഇന്ന്

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിന് തുടർന്ന് മരിച്ച യുവതിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. പെരുമ്പാവൂർ അറയ്ക്കപ്പടി സ്വദേശിനി അസ്മ(35) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 



ഭർത്താവ് സിറാജുദ്ദീനാണ് അസ്മയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. അങ്ങാടിപ്പുറത്ത് നിന്നും ആംബുലൻസിൽ മൃതദേഹം പെരുമ്പാവൂരിൽ എത്തിക്കുകയായിരുന്നു. എന്നാൽ അസ്മയുടെ മരണത്തിൽ വീട്ടുകാർക്ക് സംശയം തോന്നി. ഇതോടെ വീട്ടുകാർ പൊലീസിന്റെ സഹായത്തോടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.ഭർത്താവിനെതിരെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.



SCROLL FOR NEXT