പത്തനംതിട്ടയിൽ ടിപ്പർ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പന്തളം സ്വദേശിനി ലാലി ജോയി ആണ് മരിച്ചത്. കെഎസ്എഫ്ഇ പന്തളം ശാഖയിൽ എത്തിയ ശേഷം സ്കൂട്ടറുമായി റോഡിലേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. പന്തളം നഗരസഭാ ഓഫീസിന് സമീപം രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.
ലോറിയുടെ പിൻ ചക്രം തലയിലൂടെ കയറിയിറങ്ങിയ ലാലി ജോയി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.