NEWSROOM

വര്‍ക്കലയില്‍ ശീതള പാനീയത്തിൽ ലഹരി മരുന്ന് കല‍ർത്തി യുവതിയെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

അയിരൂർ വില്ലിക്കടവ് സ്വദേശിയായ ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്. അരിയൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വർക്കലയിൽ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. അയിരൂർ വില്ലിക്കടവ് സ്വദേശിയായ ബിജു രാമചന്ദ്രൻ ആണ് അറസ്റ്റിലായത്. അരിയൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്ത് യുവതിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം. ശീതള പാനീയത്തിൽ ലഹരി മരുന്ന് കല‍ർത്തി നൽകി മയക്കിക്കിടത്തി യുവതിയെ ബലാത്സംഗം ചെയ്യുകായിരുന്നു. പ്രതി മൊബൈലിൽ ബലാത്സം​ഗ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ തുടർന്നും പീഡനത്തിന് ഇരയാക്കിയിരുന്നു. ദൃശ്യങ്ങള്‍ കാണിച്ച് നിരവധി പേർ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് പ്രതി ഒത്താശ ചെയ്തുവെന്നുമാണ് യുവതിയുടെ പരാതി.

സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

SCROLL FOR NEXT