തൃശൂരിൽ യുവതി വീട്ടിൽ പ്രസവിച്ചു. അന്തിക്കാട് അഞ്ചാം വാർഡിലെ സുമയ്യ (25) ആണ് വീട്ടിൽ പ്രസവിച്ചത്. ഒരാഴ്ച മുൻപ് ജില്ലാ ആശുപത്രിയിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തിയപ്പോൾ പ്രസവത്തിനായി ഈ മാസം 29 ന് അഡ്മിറ്റ് ആവാൻ പറഞ്ഞിരുന്നു. ഇതിനിടെ ഇന്ന് രാവിലെ 7.45 ഓടെ പ്രസവവേദന വരികയായിരുന്നു.
വീട്ടുകാർ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുവാൻ കാർ വിളിച്ച് തയ്യാറെടുക്കുന്നതിനിടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തൃപ്രയാറിൽ നിന്നും ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആംബുലൻസിൽ ഉണ്ടായിരുന്ന നഴ്സ് ആണ് പൊക്കിൾക്കൊടി മുറിച്ചുമാറ്റിയത്. പിന്നീട് തൃശൂർ ജില്ലാ ആശുപത്രിയും പ്രവേശിപ്പിച്ചു. നിലവിൽ അമ്മയും കുഞ്ഞും ഒബ്സർവേഷനിൽ ആണെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് ഭർത്താവ് കൊടുങ്ങല്ലൂർ കാര സ്വദേശി സമദ് പറഞ്ഞു.