മൂത്ത സഹോദരിയെ അമിതമായി സ്നേഹിക്കുന്നതിൽ അസൂയപൂണ്ട് ഇളയമകൾ അമ്മയെ കൊലപ്പെടുത്തി. കുർള ഈസ്റ്റിലെ ഖുറേഷി നഗറിൽ സാബിറ ബാനു ഷെയ്ഖ് (71)ആണ് മകൾ രേഷ്മ മുഫർ ഖാസിയുമായുള്ള തർക്കത്തിന് ശേഷം കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം 41 വയസുകാരിയായ മകൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ALSO READ: പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; പതിനാറുകാരനായ ഇൻസ്റ്റഗ്രാം ഫ്രണ്ട് പിടിയിൽ
മൂർച്ചയുള്ള ആയുധം കൊണ്ട് വയറ്റിലും നെഞ്ചിലും കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഒന്നിലധികം തവണ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സംഘം സംഭവസ്ഥലം സന്ദർശിക്കുകയും രേഷ്മ ഖാസിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.