NEWSROOM

മഹാരാഷ്ട്രയിൽ ബർത്ത് ഡേ പാർട്ടിക്കിടെ യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു; മൂന്നു പേർ അറസ്റ്റിൽ

ഇരയായ പെൺകുട്ടിയെ അലിസ്ക തൻ്റെ പിറന്നാൾ പാർട്ടിക്കായി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ബർത്ത് ഡേ പാർട്ടിക്കിടെ 22 കാരിയായ യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്തു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ സന്തോഷ് ശിവറാം രൂപവതെ, ശിവം സഞ്ജയ് രാജെ, ഭൂമിക രവീന്ദ്ര മെഷ്റാം അഥവാ അലിസ്ക എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്.

ഇരയായ പെൺകുട്ടിയെ അലിസ്ക തൻ്റെ പിറന്നാൾ പാർട്ടിക്കായി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിലെത്തുമ്പോൾ മറ്റ് രണ്ട് പ്രതികൾ അവിടെ ഉണ്ടായിരുന്നു.പാർട്ടിക്ക് ശേഷം പ്രതികളിൽ രണ്ട് പേർ കിടപ്പുമുറിയിൽ വെച്ച് മദ്യം കഴിച്ചിരുന്നു.

പെൺകുട്ടി പോകാൻ എഴുന്നേറ്റപ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നതായി പറയുകയും അലിസ്ക അവൾക്ക് മയക്കുമരുന്ന് കലർന്ന നാരങ്ങാവെള്ളം നൽകുകയുമായിരുന്നു. തലകറക്കം അനുഭവപ്പെട്ട പെൺകുട്ടിയെ പ്രതികളിലൊരാൾ കുളിമുറിയിൽ വച്ച് ബലാത്സംഗം ചെയ്യുകയും അബോധാവസ്ഥയിൽ ഉപേക്ഷിക്കുകയും ചെയ്തു.

പ്രതികൾക്കെതിരെ 64 (ബലാത്സംഗം), 123 (കുറ്റം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ വിഷം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ മുതലായവ) തുടങ്ങിയ വകുപ്പുകളുപയോഗിച്ചാണ് കേസെടുത്തിരിക്കുന്നത്.



Also Read: ബുക്ക് ചെയ്ത ഒല ഓട്ടോ ക്യാൻസൽ ചെയ്‌തു; യുവതിക്ക് ഡ്രൈവറുടെ മർദനം















SCROLL FOR NEXT