NEWSROOM

ആശുപത്രിയിൽ രോഗിയായ മകനൊപ്പം ഉറങ്ങി കിടന്നിരുന്ന യുവതി പീഡനത്തിനിരയായി: ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ആശുപത്രിയിലെ വാർഡ് ബോയിയായി ജോലി ചെയ്യുന്നയാളാണ് പ്രതിയായ തനയ് പാൽ

Author : ന്യൂസ് ഡെസ്ക്

കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ രോഗിയായ കുട്ടിക്കൊപ്പം ഉറങ്ങുകയായിരുന്ന 26 കാരിയായ യുവതിയെ ആരോഗ്യപ്രവർത്തകൻ പീഡിപ്പിച്ചു. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ തനയ് പാൽ (26) അറസ്റ്റിലായി.

കൊൽക്കത്തയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിലെ (ഐസിഎച്ച്) കുട്ടികളുടെ വാർഡിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.

ആശുപത്രിയിലെ വാർഡ് ബോയിയായി ജോലി ചെയ്യുന്നയാളാണ് പ്രതിയായ തനയ് പാൽ. ഇയാൾ കുട്ടികളുടെ വാർഡിൽ കയറി സ്ത്രീയെ അനുചിതമായി സ്പർശിക്കുകയും വസ്ത്രം അഴിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങളും ഇയാൾ മൊബൈലിൽ പകർത്തിയിരുന്നു. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

SCROLL FOR NEXT