NEWSROOM

ജർമ്മനിയിൽ ബസിനുള്ളിൽ വീണ്ടും കത്തിയാക്രമണം: 5 പേരെ കുത്തിപ്പരുക്കേൽപ്പിച്ച് സ്ത്രീ

ജർമ്മനിയിൽ കഴിഞ്ഞയാഴ്ച നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ആക്രമണം

Author : ന്യൂസ് ഡെസ്ക്

വെസ്റ്റേൺ ജർമ്മനിയിലെ ഒരു ബസിലുണ്ടായ കത്തിയാക്രമണത്തിൽ 5 പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ചയാണ് സംഭവം. ജർമ്മനിയിൽ കഴിഞ്ഞയാഴ്ച നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ആക്രമണം.

സംഭവത്തിൽ 32 വയസ്സുള്ള സ്ത്രീയെ പൊലീസ്  അറസ്റ്റ് ചെയ്തു. അതേ സമയം, സംഭവത്തിൽ തീവ്രവാദ ഗ്രൂപ്പുകൾക്ക് ബന്ധമില്ലെന്നാണ് സൂചന. പരുക്കേറ്റ അഞ്ച് പേരിൽ 3 പേരുടെ നില ഗുരുതരമാണ്. ഒരാൾക്ക് ചെറിയ പരുക്കുകളേയുള്ളൂ.

കഴിഞ്ഞയാഴ്ച ജർമ്മനിയിലെ സോളിംഗനിൽ ഒരു ആഘോഷത്തിനിടെ നടന്ന കത്തിയാക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 8 പേർക്ക് സംഭവത്തിൽ പരുക്കേറ്റിരുന്നു.

തുടർച്ചയായുണ്ടായ സംഭവങ്ങളെ തുടർന്ന് ആളുകൾ കൂടുന്നയിടങ്ങളിലും ദീർഘദൂര യാത്രകളിലും കത്തി കൊണ്ടു നടക്കുന്നതിന് ചാൻസലർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ചൊവ്വാഴ്ച മൊയേഴ്സിൽ വഴിയാത്രക്കാരെ കത്തികൊണ്ട് ആക്രമിച്ചതായി സംശയിക്കുന്ന ഒരാളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു.

SCROLL FOR NEXT