ആലുവയിൽ വൻ പെൺവാണിഭ സംഘം പിടിയിൽ. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് അറസ്റ്റിലായത്. ആലുവ ദേശീയപാത ബൈപ്പാസിന് അരികിലെ ഹോട്ടലിൽ നിന്നും റൂറൽ എസ്പിയുടെ ഡാൻസാഫ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇന്ന് വൈകിട്ടോടെ റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഏഴ് സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയുമാണ് പിടികൂടിയത്. ആലുവ സ്വദേശികളാണ് പിടിയിലായ രണ്ട് പുരുഷന്മാർ.