NEWSROOM

ചാംപ്യനായി തിരികെ ജന്മനാട്ടിൽ; ഗുകേഷിന് ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വീകരണം

തമിഴ്നാട് സർക്കാർ ഗുകേഷിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു

Author : ന്യൂസ് ഡെസ്ക്

ലോക ചെസ് ചാംപ്യൻ ഡി. ഗുകേഷ് ചെന്നൈയിൽ തിരിച്ചെത്തി. വൻ സ്വീകരണമാണ് ജന്മനാട്ടിൽ ഗുകേഷിനായി ഒരുക്കിയത്. തമിഴ്നാട് സർക്കാർ ഗുകേഷിന് അഞ്ച് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്നാട് കായിക വകുപ്പ് സെക്രട്ടറി ഗുകേഷിനെ സ്വീകരിച്ചു. പൂച്ചെണ്ടും ഹാരങ്ങളുമായി നിരവധി പേരാണ് വിമാനത്താവളത്തിൽ ഗുകേഷിനെ കാണാനും അഭിനന്ദനമറിയിക്കാനും തടിച്ചുകൂടിയത്.

നേരത്തെ ശതകോടീശ്വരൻ ഇലോൺ മസ്കും ഗുകേഷിന് അഭിനന്ദനം പങ്കുവെച്ചിരുന്നു. എക്സിലൂടെയാണ് ഗുകേഷിന് ഇലോണ്‍ മസ്ക് അഭിനന്ദനമറിയിച്ചത്. ഇലോണ്‍ മസ്കിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ കായിക താരമായിരിക്കുകയാണ് ഇതോടെ ഗുകേഷ്.

സിംഗപ്പൂരിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ ചൈനയുടെ ഡിംഗ് ലിറനെയാണ് ഗുകേഷ് തോൽപ്പിച്ചത്. വിശ്വനാഥൻ ആനന്ദിന് ശേഷം ഈ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഗുകേഷ്. നേരത്തെ 22ാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യനെന്ന റെക്കോർഡ് നേടിയ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ ഗാരി കാസ്പറോവിനെയാണ് 18കാരനായ ഗുകേഷ് പിന്തള്ളിയത്.

SCROLL FOR NEXT