NEWSROOM

ഡി ജെ അലൻ വാക്കർ ഇന്ന് കൊച്ചിയിലെത്തും

കേരളത്തിൽ മാത്രം ലക്ഷക്കണക്കിന് ആരാധകാരാണ് അലൻ വാക്കറിനുള്ളത്

Author : ന്യൂസ് ഡെസ്ക്



യുവജനങ്ങളുടെ ഹരമായ ഡിജെ അലൻ വാക്കർ ഇന്ന് കൊച്ചിയിലെത്തും. വൈകുന്നേരം നാല് മണിക്ക് കൊച്ചി ബോൾഗാട്ടി പാലസിൽ സംഘടിപ്പിക്കുന്ന സംഗീത വിരുന്നിനായാണ് അലൻ വാക്കർ കൊച്ചിയിൽ എത്തുന്നത്. കേരളത്തിൽ മാത്രം ലക്ഷക്കണക്കിന് ആരാധകാരാണ് അലൻ വാക്കറിനുള്ളത് .

ALSO READ: മദ്യപിച്ച് വാഹനമോടിച്ചു; ബിടിഎസ് താരത്തിന് ഒമ്പത് ലക്ഷത്തിലധികം രൂപ പിഴ

ലോക പര്യടനത്തിൻ്റെ ഭാഗമായി സെപ്റ്റംബർ 27ന് ഇന്ത്യയിലെത്തിയ അലൻ വാക്കർ രാജ്യത്തെ പത്തിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആയിരങ്ങൾ പങ്കെടുക്കുന്ന സംഗീത നിശയുടെ ടിക്കറ്റ് ഇന്നലെ തന്നെ പൂർണമായി വിറ്റു തീർന്നിരുന്നു.

SCROLL FOR NEXT