Source: X
WORLD

ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും , മണ്ണിടിച്ചിലിലും 303 മരണം

279 പേരെ കാണാതായി

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ഇന്തോനേഷ്യയിൽ കനത്ത നാശം. മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 303 പേർ മരിച്ചു. 279 പേരെ കാണാതായി.500 ലധികം പേർക്ക് പരിക്കേറ്റു. എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരായി.

ദുരിതബാധിത പ്രദേശത്ത് നിന്നും 75,219 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട് . ആശയവിനിമയ, അടിസ്ഥാന സൌകര്യങ്ങളെല്ലാം നശിച്ച നിലയിലാണ്. മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നതും രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാഗങ്ങൾ കൂടുതൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്.ഹെലികോപ്റ്റർ ഉപയോഗിച്ചും രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.

റോഡുകൾ തകർന്നതിനെ തുടർന്ന് ആളുകൾ റോഡിൻ്റെ ഒരു വശത്ത് കുടുങ്ങി കിടക്കുന്നതായും അധികൃതർ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു. വടക്കൻ സുമാത്ര ദ്വീപിൽ രണ്ട് ദിവസം 6.6 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മഴ ശക്തി പ്രാപിച്ചത്.

SCROLL FOR NEXT