WORLD

യുഎസിൽ വീണ്ടും വെടിവയ്പ്പ്; നാല് പേർ കൊല്ലപ്പെട്ടു

സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ഐലൻഡിലെ ഒരു ബാറിലാണ് വെടിവയ്പ്പുണ്ടായത്

Author : ന്യൂസ് ഡെസ്ക്

ബ്യൂഫോർട്ട്: യുഎസിൽ വീണ്ടും വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. സൗത്ത് കരോലിനയിലെ സെന്റ് ഹെലീന ഐലൻഡിലെ ഒരു ബാറിലാണ് വെടിവയ്പ്പുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

വെടിവയ്പ്പ് നടക്കുമ്പോൾ നൂറുകണക്കിന് ആളുകൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രികളിൽ ചികിത്സയിലുള്ള 20 പേരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

SCROLL FOR NEXT