ലുവാലബ: കോംഗോയിൽ ചെമ്പ് ഖനിയിലെ പാലം തകർന്ന് 50 പേർക്ക് ദാരുണാന്ത്യം. ഇരുപതിലധികം പേർക്ക് പരിക്ക്. ലുവാലബ പ്രവിശ്യയിലാണ് അപകടം. സർക്കാർ നിർദേശം അവഗണിച്ച് അനധികൃത ഖനനത്തിനായി ആളുകൾ തടിച്ചുകൂടിയതോടെയാണ് പാലം തകർന്ന് വീണത്. തിരക്ക് അനിയന്ത്രിതമായതോടെ സൈനികർ വെടിയുതിർത്തെന്നും റിപ്പോർട്ടുകളുണ്ട്.