WORLD

ജപ്പാനില്‍ ശക്തമായ ഭൂചലനം, രേഖപ്പെടുത്തിയത് 7.6 തീവ്രത; പിന്നാലെ സുനാമി മുന്നറിയിപ്പും

ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ആദ്യം ശ്രമിക്കുന്നതെന്നും പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി സനേ തകായിച്ചി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വടക്കന്‍ ജപ്പാനില്‍ ശക്തമായ ഭൂചലനം നടന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ആവോമോരിയുടെ കിഴക്കും ജപ്പാന്റെ ഹോന്‍സു ഐലന്‍ഡിന്റെ വടക്ക് പ്രദേശത്തുമാണ് ഭൂചലനം രേഖപ്പെടുത്തിയത്. ആവോമോരി ടൗണിലെ പല കെട്ടിടങ്ങളുടെയും ഉള്ളിലുണ്ടായിരുന്നവര്‍ക്ക് ഭൂചലനത്തില്‍ സാരമായ പരിക്കുകള്‍ പറ്റിയതായി എന്‍എച്ച്‌കെ മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

ഭൂചലനത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി അടിയന്തര ടാസ്‌ക് ഫോഴ്‌സിനെ ഉടന്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി സനേ തകായിച്ചി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ആദ്യം ശ്രമിക്കുന്നതെന്നും പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും തകായിച്ചി പറഞ്ഞു.

പ്രദേശത്തെ ന്യൂക്ലിയര്‍ പ്ലാന്റുകളില്‍ സുരക്ഷാ പരിശോധനകളും നടത്തി വരുന്നുണ്ട്.

SCROLL FOR NEXT