Source: X
WORLD

കൊളംബിയയില്‍ സൈനിക വിമാനം തകർന്ന് 90 മരണം

110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്

Author : ന്യൂസ് ഡെസ്ക്

കൊളംബിയയിൽ സൈനിക വിമാനം തകർന്നു വീണ് 90 പേർ മരിച്ചു. സൈന്യത്തിന്‍റെ ഹെർകുലീസ് C-130 വിമാനമാണ് തകർന്നു വീണത്. പെറു അതിർത്തിക്ക് സമീപമായിരുന്നു അപകടം. 110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.

സൈനിക ട്രാൻസ്പോർട്ടേഷൻ്റെ ഭാഗമായി പോയ വിമാനമാണ് അപകടത്തിൽ പെട്ടത്. ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് തകർന്നു വീണത്. അവശേഷിക്കുന്നവരുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ മാസം അവസാനം സമാന രീതിയിൽ ബൊളീവിയയിലും സൈനിക വിമാനം തകർന്നു വീണിരുന്നു. അപകടത്തിൽ അന്ന് 20ഓളം പേരാണ് കൊല്ലപ്പെട്ടത്.

SCROLL FOR NEXT