WORLD

കാബൂളില്‍ ആശുപത്രിക്ക് നേരെ പാക് വ്യോമാക്രമണം; 400 പേര്‍ കൊല്ലപ്പെട്ടു

ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്നും 250 ഓളം പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് താലിബാന്‍ അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആശുപത്രിക്ക് നേരെയുണ്ടായ പാകിസ്ഥാന്‍ വ്യോമാക്രമണത്തില്‍ 400 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ആണെന്നും 250 ഓളം പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടെന്ന് താലിബാന്‍ അറിയിച്ചു.

'പാകിസ്ഥാന്‍ വീണ്ടും അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്തി. ലഹരിവിമുക്ത ആശുപത്രിയെയാണ് ലക്ഷ്യം വച്ചത്. ഇത് ചികിത്സയിലായിരുന്ന നിരവധി പേരുടെ മരണത്തിന് കാരണമായി,' താലിബാന്‍ വക്താവ് പറഞ്ഞു.

എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സൈനിക താവളങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ നിലപാട്. നന്‍ഗഹാര്‍ പ്രവിശ്യയിലെ സൈനിക താവളങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്. അടിസ്ഥാനരഹിതമായ ആരോപണമാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ആക്രമണം മൂന്നാ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. അതിര്‍ത്തികളില്‍ ഇരുപക്ഷവും വെടചിയുതിര്‍ത്തിരുന്നു. ഈ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ നാല് പേര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് വീണ്ടും ആക്രമണം നടന്നത്.

SCROLL FOR NEXT