പാരീസ്: പരമോന്നത സാഹിത്യ പുരസ്കാരമായ പ്രിക്സ് ഗോൺകോർട്ടിനെ ചൊല്ലി വിവാദം. ഈ വർഷം ഫ്രഞ്ച് എഴുത്തുകാരൻ ഫിലിപ്പ് ജെയ്നാഡയുടെ 'L'Inconnue du Quai de Javel'എന്ന പുസ്തകത്തിനാണ് പുരസ്കാരം ലഭിച്ചത്. എഴുത്തുകാരൻ ഫിലിപ്പ് ജെയ്നാഡയുടെ പ്രതികരണമാണ് ഇപ്പോൾ വിവാദത്തിന് വഴിയൊരുക്കിയത്.
പുസ്തകം എഴുതാൻ എഐയുടെ സഹായം തേടിയെന്നായിരുന്നു എഴുത്തുകാരൻ്റെ പ്രതികരണം. നോവലിൽ ചാറ്റ്ജിപിടി ഉപയോഗിച്ച് തയ്യാറാക്കിയ വാചകം ഉൾപ്പെടുത്തിയെന്ന് എഴുത്തുകാരൻ തന്നെ പറഞ്ഞതോടെ, വിവാദത്തിന് തിരികൊളുത്തി.
"പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് എഐ ഉപയോഗിച്ചത്, എഐയെ നമുക്ക് തള്ളിക്കളയാൻ കഴിയില്ല. അത് നിലവിലില്ലാത്തതുപോലെ പ്രവർത്തിക്കാൻ നമുക്ക് കഴിയില്ല. നമ്മൾ അത് ഉപയോഗിക്കണം, നമ്മൾ അത് അംഗീകരിക്കണം, അതിനെ ഉപയോഗപ്രദമാം വിധം വിനിയോഗിക്കണം", എന്നും എഴുത്തുകാരൻ പറഞ്ഞു.
ഈ വർഷത്തെ പുരസ്കാരത്തിന് അർഹരായവരുടെ കൂട്ടത്തിൽ മുൻനിരയിൽ ഉണ്ടായിരുന്ന എഴുത്തുകാരനായ താലിസൺ ഒറേലിയൻ. ഇദ്ദേഹം തൻ്റെ നോവൽ എഴുതാൻ വൻതോതിൽ എഐ ഉപയോഗിച്ചു എന്ന ആരോപണത്തെ തുടർന്ന് മത്സരത്തിൽ നിന്ന് നേരത്തെ പുറത്താക്കപ്പെട്ടിരുന്നു.
ഇതേ തുടർന്ന് മോൺട്രിയൽ ആസ്ഥാനമായുള്ള അദ്ദേഹത്തിൻ്റെ ചരിത്ര പ്രസിദ്ധീകരണ സ്ഥാപനമായ എഡിഷൻസ് ഡു ബോറിയൽ, എഴുത്തുകാരനുമായുള്ള സഹകരണം ഔദ്യോഗികമായി അവസാനിപ്പിക്കുകയും അദ്ദേഹത്തിൻ്റെ പുസ്തകം പുനഃപ്രസിദ്ധീകരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
എന്നിട്ടും എഐ സാഹയത്തോടെ ബുക്ക് എഴുതിയ ബുക്കിനാണ് പുരസ്കാരം കിട്ടിയതെന്ന് എഴുത്തുകാരൻ തന്നെ വെളിപ്പെടുത്തിയിട്ടും യാതൊരു നടപടി ഒന്നും ഇല്ലെന്നുള്ള തരത്തിൽ നിരവധി പേരാണ് വിമർശനം പല കോണിൽ നിന്നാണ് വിമർശനം ഉന്നയിക്കുന്നുണ്ട്.
1892-ൽ എഡ്മണ്ട് ഡി ഗോൺകോർട്ടിൻ്റെ വിൽപ്പത്രപ്രകാരമാണ് ഈ പുരസ്കാരം കൊടുക്കപ്പെട്ടത്. 1903 ഡിസംബർ 21-നാണ് പുരസ്കാരം ആദ്യമായി നൽകപ്പെട്ടത്. ഒരു എഴുത്തുകാരന് ജീവിതത്തിൽ ഒരിക്കൽ മാത്രമേ ഗോൺകോർട്ട് പുരസ്കാരം ലഭിക്കുകയുള്ളൂ എന്ന് യൂറോ ന്യൂസ് റിപ്പോർട്ട് ചെയ്തു.